Asianet News MalayalamAsianet News Malayalam

പരപ്പനങ്ങാടി ഷൈനി വധം: ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ

പരപ്പനങ്ങാടി ഷൈനി വധക്കേസില്‍ ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭാര്യയുടെ അമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ചതിന് നാലു വര്‍ഷം കഠിന തടവും 2500 രൂപ പിഴയും ശിക്ഷ പ്രതി അനുഭവിക്കണമെന്ന് മഞ്ചേരി അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചു. 2013 ഫെബ്രുവരി 19നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

Parappanangadi Shiny murder Husband Shaji sentenced to life imprisonment fined
Author
Kerala, First Published Jul 31, 2021, 12:03 AM IST

മലപ്പുറം: പരപ്പനങ്ങാടി ഷൈനി വധക്കേസില്‍ ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭാര്യയുടെ അമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ചതിന് നാലു വര്‍ഷം കഠിന തടവും 2500 രൂപ പിഴയും ശിക്ഷ പ്രതി അനുഭവിക്കണമെന്ന് മഞ്ചേരി അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചു. 2013 ഫെബ്രുവരി 19നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

മദ്യപിച്ചെത്തി ഷാജി ഷൈനിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.ശല്യം സഹിക്കാനാവാതെ വന്നതോടെ വിവാഹ മോചനത്തിന് ഷൈനി അഭിഭാഷകന്‍റെ സഹായം തേടി. ഇതില്‍ പ്രകോപിതാനായാണ് ഷാജി ഭാര്യ ഷൈനിയെ വെട്ടിയും കുത്തിയും അടിച്ചും കൊലപെടുത്തിയത്. ഷൈനിയുടെ അമ്മയുടേയും മകളുടേയും മുന്നിലിട്ടായിരുന്ന അരും കൊല. മകളെ കാണണമെന്ന് ഷാജി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കുട്ടി താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios