Asianet News MalayalamAsianet News Malayalam

കാര്‍ വാങ്ങാനായി പിഞ്ചുകുഞ്ഞിനെ വിറ്റെന്ന് പരാതി; ദമ്പതികള്‍ കസ്റ്റഡിയില്‍

മൂന്ന് മാസം മുമ്പാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ ഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.
 

Parents sell infant boy to businessman for purchasing second-hand car
Author
Kanpur, First Published May 15, 2021, 8:06 AM IST

കാണ്‍പുര്‍: സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന് ദമ്പതികളെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

മൂന്ന് മാസം മുമ്പാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ ഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ കോട്വാലി ശൈലേന്ദ്രകുമാര്‍ കുമാര്‍ പറഞ്ഞു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios