നാല് കെട്ടുകളിലായി മിശ്രിത രൂപത്തിലാണ് സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാും 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചിരുന്നു. 

ചെന്നൈ: 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പരിശോധനക്കിടയില്‍ പിടികൂടിയത്. 40.35 ലക്ഷം രൂപ വില വരുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. നാല് കെട്ടുകളിലായി മിശ്രിത രൂപത്തിലാണ് സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചത്.

കഴിഞ്ഞ ഡിസംബറിലാും 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചിരുന്നു. അന്ന് രണ്ട് യുവാക്കളാണ് പിടികൂടിയത്. ചെന്നൈ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തല്‍ വര്‍ധിച്ചെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ മാത്രം ഒമ്പത് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona