പാറശാലയില്‍ ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന് മോഷണം. പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഓഫിസിലുണ്ടായ മോഷണത്തില്‍ മൂന്ന് പവനും മുപ്പതിനായിരം രൂപയും കവര്‍ന്നു.

തിരുവനന്തപുരം: പാറശാലയില്‍ ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന് മോഷണം. പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഓഫിസിലുണ്ടായ മോഷണത്തില്‍ മൂന്ന് പവനും മുപ്പതിനായിരം രൂപയും കവര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം. ക്ഷേത്രത്തിനു പുറകിലെ ഗേറ്റ് പൊളിച്ചാണ് മോഷ്ടാക്കള്‍ ഉളളില്‍ കടന്നത്. ഓഫിസിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി. ഓഫിസിലെ അലമാരി കുത്തിത്തുറന്നാണ് പണവും സ്വര്‍ണവും മോഷ്ടിച്ചത്.

ഉത്സവത്തിനു ശേഷം ബാക്കിയുണ്ടായിരുന്ന തുക ക്ഷേത്ര ഓഫിസില്‍ സൂക്ഷിച്ചിരിക്കുയായിരുന്നു. ഇക്കാര്യം അറിയാവുന്ന ആരോ ആണ് മോഷണത്തിനു പിന്നിലെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.