ലക്‌നൗ:  പിടിച്ചുകൊടുക്കുന്നവര്‍ക്ക് 15000 രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി ഒടുവില്‍ പൊലീസില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ സംബാലിലെ നഖാസ സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഞായറാഴ്ച സ്റ്റേഷനിലെത്തിയ ഇയാള്‍ 'എന്നെ വെടിവയ്ക്കല്ലേ' എന്ന പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കിയിട്ടിരുന്നു. 

നയീം എന്ന പിടികിട്ടാപ്പുള്ളിയാണ് നിരുപാദികം പൊലീസില്‍ കീഴടങ്ങിയത്. ''സംബാല്‍ പൊലീസിനെ എനിക്ക് പേടിയുണ്ട്. ഞാനെന്റെ കുറ്റം സമ്മതിക്കുന്നു. എന്നെ വെടിവയ്ക്കരുത്'' - എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഗുണ്ടാനിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ധര്‍മ്പാല്‍ സിംഗ് പറഞ്ഞു.