ആലുവയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. 2018 ലാണ് സംഭവം നടന്നത്

തിരുവനന്തപുരം: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ പിടികൂടി. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി സ്റ്റീഫനാണ് പൊലീസ് പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

ആലുവയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. 2018 ലാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ സ്റ്റീഫൻ ഒളിവിൽ പോയി. എന്നാൽ നെയ്യാറ്റിൻകരയിലെ വീട്ടിൽ ഇയാൾ ഇടക്ക് വരാറുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇതേ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.