വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നതായി സൂചനയുണ്ട്.

കൊച്ചി: കൊച്ചി പെരുമ്പടത്ത് ബോയ്സ് ഹോമില്‍ കഴിഞ്ഞിരുന്ന കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. ഇന്നലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടികളാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നതായി സൂചനയുണ്ട്.

നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെയുമാണ് ബോയ്സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. അറസ്റ്റ് ചെയ്ത വൈദികനെ പൊലീസ് കോടതിയില്‍ ഹാജരാകും. ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും ഒപ്പം പോക്സോ വകുപ്പ് പ്രകാരവും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

"