കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. കുഞ്ഞിന്‍റെ അമ്മയും അച്ഛനും ജോലിക്ക് പോകുന്ന സമയത്ത് യുവാവ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നര വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍ (Arrest). കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് (police) പോക്സോ (pocso) നിയമപ്രകാരം കേസെടുത്തത്.

കുഞ്ഞിന്‍റെ അമ്മയും അച്ഛനും ജോലിക്ക് പോകുന്ന സമയത്ത് യുവാവ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വൈദ്യ പരിശോധനയ്ക്ക് ശേഷം യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.