Asianet News MalayalamAsianet News Malayalam

വിവാഹ സല്‍ക്കാരത്തിനിടെ തർക്കം, പിന്നാലെ കത്തിക്കുത്ത്; പ്രതികളെ അറസ്റ്റ് ചെയ്‌ത് പൊലീസ്

കൽമണ്ഡപം പ്രതിഭാ നഗറിൽ മുഹമ്മദ് സർനാം, താലിഫ്, നെഹ്റു കോളനിയിലെ അമീർ സുഹൈൽ, കള്ളിക്കാട് സ്വദേശി സുഹൈബ്, കല്ലേക്കുളങ്ങര സ്വദേശി അൽ മിഷാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Police arrested accused in  murder attempt case in Palakkad nbu
Author
First Published Nov 9, 2023, 11:17 PM IST

പാലക്കാട്: പാലക്കാട് പൂളക്കാട് വെച്ച് വെണ്ണക്കര സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. കൽമണ്ഡപം പ്രതിഭാ നഗറിൽ മുഹമ്മദ് സർനാം, താലിഫ്, നെഹ്റു കോളനിയിലെ അമീർ സുഹൈൽ, കള്ളിക്കാട് സ്വദേശി സുഹൈബ്, കല്ലേക്കുളങ്ങര സ്വദേശി അൽ മിഷാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്ന് വൈകീട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ റിസപ്ഷൻ നടക്കുന്ന സ്ഥലത്ത് വെച്ച് ഉണ്ടായ തർക്കമാണ് പിന്നീട് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്ക് പറ്റിയ വെണ്ണക്കരസ്വദേശി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios