തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപോയ കഞ്ചാവ് കേസിലെ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. സുരേഷെന്ന പ്രതിയെയാണ് മണിക്കൂറുകൾക്കുള്ളില്‍ പിടികൂടിയത്. തെളിവെടുപ്പിനിടെയാണ് സുരേഷ് പൊലീസ് വാഹനത്തിൽ നിന്നും വിലങ്ങുമായി ചാടി രക്ഷപ്പെട്ടത്. ഊരൂട്ടുകാല സ്കൂളിന് സമീപത്തുനിന്ന് അഞ്ച് കിലോ കഞ്ചാവുമായാണ് ഇയാളെ സ്പെഷ്യൽ സ്ക്വാഡ് ഇന്നലെ പിടികൂടിയത്.