അയല്‍വാസി അരവിന്ദുമായി കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലി ലാലു വഴക്കിട്ടിരുന്നു. പിന്നാലെ സുഹൃത്ത് അനിലിന്‍റെ സഹായത്തോടെ അരവിന്ദിനെ ലാലൂ കൊലപ്പെടുത്തുകയായിരുന്നു.

ദില്ലി: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അഞ്ചുവര്‍ഷത്തിന് ശേഷം പിടികൂടി. ബീഹാര്‍ സ്വദേശിയായ ലാലൂ യാദവ് ആണ് ഒടുവില്‍ പിടിയിലായത്. അയല്‍വാസി അരവിന്ദുമായി കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലി ലാലു വഴക്കിട്ടിരുന്നു. പിന്നാലെ സുഹൃത്ത് അനിലിന്‍റെ സഹായത്തോടെ അരവിന്ദിനെ ലാലൂ കൊലപ്പെടുത്തുകയായിരുന്നു.

അനിലിനെ പൊലീസ് പിടികൂടിയെങ്കിലും ലാലൂ വിദഗ്ധമായി മുങ്ങി. പിന്നീട് ലാലുവിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കൂടാതയെ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷമാണ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന് ലാലുവിനെ പിടികൂടാനായത്.