നിയമപരമായ അധികാരമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് എന്ന പേരിൽ കോഴിക്കോട് തട്ടിപ്പ്. മനുഷ്യാവകാശ കമ്മീഷന് സമാനമായി പ്രവർത്തിച്ചിരുന്ന വ്യാജ ഓഫീസ് പൊലീസ് പൂട്ടിച്ചു. കോഴിക്കോട് അരയിടത്തുപാലം - എരഞ്ഞിപ്പാലം റോഡിൽ പ്രവർത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് വെൽഫെയർ ഓഫീസാണ് പൊലീസ് റെയ്ഡ് നടത്തി പൂട്ടിച്ചത്. നിയമപരമായ അധികാരമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ആളുകളുടെ പരാതി സ്വീകരിച്ച്, ഇരു കക്ഷികളെ വിളിച്ചു വരുത്തി തീർപ്പാക്കി അന്യായമായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred