കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സക്കിടെ രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പിടികൂടിയ പൊലീസുകാര്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും നല്‍കും. 20 ലേറെ മോഷണകേസുകളില്‍ പ്രതിയായ കോലഞ്ചേരി സ്വദേശി ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കളമശേരി മെഡിക്കല്‍ കോളേജിൽ നിന്ന് തടവ് ചാടിയത്.

പുത്തൻകുരിശ് സ്റ്റേഷനിലെ എസ്ഐ കെ.എസ്. ഹരിപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു സാഹസികമായി പ്രതിയെ പിടികൂടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡ്രാക്കുള സുരേഷ്, പൊലീസുകാര്‍ക്കു നേരെ പല തവണ തുപ്പിയിരുന്നു. പൊലീസുകാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. റൂറല്‍ എസ്പി കെ.കാര്‍ത്തിക്കാണ് പാരിതോഷികം നല്‍കുക,