അയല്‍ക്കാരനായ നന്ദലാല്‍ മനപൂര്‍വ്വം പശുവിനെ ദ്രോഹിച്ചതാണെന്നാണ് ആരോപണം. സംഭവത്തിന് ശേഷം നന്ദലാല്‍ ഒളിവില്‍ പോയതായും പശുവിന്‍റെ ഉടമ ഗുര്‍ദിയാല്‍ സിംഗ് ആരോപിക്കുന്നു

ബിലാസ്പൂര്‍: ഗര്‍ഭിണിയായ പശുവിന്‍റെ വായില്‍ പടക്കം പൊട്ടിച്ചുവെന്ന പരാതിയുമായി ഉടമ. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലുള്ള ജാന്‍ദത്ത മേഖലയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. അയല്‍ക്കാരനാണ് ഗര്‍ഭിണിയായ പശുവിന്‍റെ വായില്‍ പടക്കം പൊട്ടിച്ചതെന്നാണ് ആരോപണം. പടക്കം പൊട്ടിയതിനേതുടര്‍ന്ന് പശുവിന്‍റെ താടിയെല്ലിന് ഗുരുതര പരിക്കുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. 

പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം

പരിക്കേറ്റ പശുവിന്‍റെ വീഡിയോ ഉടമസ്ഥന്‍ തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അയല്‍ക്കാരനെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. ഗുര്‍ദിയാല്‍ സിംഗ് എന്നയാളുടെ പശുവിനെ നേരെയാണ് അതിക്രമം നടന്നിട്ടുള്ളത്. 

കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതി വിൽസണെ കോടതി റിമാന്റ് ചെയ്തു

അയല്‍ക്കാരനായ നന്ദലാല്‍ മനപൂര്‍വ്വം പശുവിനെ ദ്രോഹിച്ചതാണെന്നാണ് ആരോപണം. സംഭവത്തിന് ശേഷം നന്ദലാല്‍ ഒളിവില്‍ പോയതായും ഗുര്‍ദിയാല്‍ സിംഗ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മേയാന്‍ പോയ പശു പരിക്കേറ്റാണ് മടങ്ങിയെത്തിയത്. തീറ്റ എടുക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ് പശു ഉള്ളത്. പാലക്കാട് ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ കാട്ടാന ചരിഞ്ഞ സംഭവം വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം പുറത്ത് വരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രതികരിക്കുന്നു. 

മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം: മേനകാ ​ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു