കുത്തേറ്റ്‌ അവശനിലയിലായ പൂജാരിയെ കുറ്റിക്കാട്ടില്‍ തള്ളിയ ശേഷം യുവാക്കള്‍ കടന്നുകളഞ്ഞു.

റാഞ്ചി: ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ മദ്യപിക്കുന്നത്‌ തടഞ്ഞ പൂജാരിയെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൊന്നു. ജാര്‍ഖണ്ഡിലെ ഭംഗരാജാ ബാബാ ക്ഷേത്രത്തിലെ പൂജാരി സുന്ദര്‍ ഭൂയിയ ആണ്‌ കൊല്ലപ്പെട്ടത്‌.

ജിത്തു ഭുയിയാന്‍ എന്ന യുവാവിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ തന്നെ ആക്രമിക്കുകയായിരുന്നെന്നാണ്‌ 55കാരനായ സുന്ദര്‍ ഭുയിയ പൊലീസിന്‌ നല്‍കിയ മരണമൊഴി. രാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ മദ്യപിക്കുകയും മാംസാഹാരം കഴിക്കുകയും ചെയ്‌ത യുവാക്കളെ താന്‍ തടഞ്ഞതാണ്‌ ആക്രമണത്തിന്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു. കുത്തേറ്റ്‌ അവശനിലയിലായ പൂജാരിയെ കുറ്റിക്കാട്ടില്‍ തള്ളിയ ശേഷം യുവാക്കള്‍ കടന്നുകളഞ്ഞു. അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് പൊലീസിനെ വിവരമറിയിക്കുകയും പൂജാരിയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയും ചെയ്‌തത്. എന്നാല്‍ ആശുപത്രിയിലെത്തുംമുമ്പേ അദ്ദേഹം മരിച്ചു.

പൂജാരിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ്‌ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred