Asianet News MalayalamAsianet News Malayalam

എക്സ്ട്രാ ക്ലാസ് എടുക്കാന്‍ അധ്യാപികയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

പ്രിന്‍സിപ്പാളിന്‍റെ മുറിയിലെത്തിയ അധ്യാപികയ്ക്ക് ഇയാള്‍ ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം നല്‍കി. അബോധാവസ്ഥയിലായ ഇവരെ പ്രിന്‍സിപ്പാള്‍ പീഡിപ്പിക്കുകയും ഇതിന്‍റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

principal arrested for sexually abusing teacher
Author
New Delhi, First Published Jul 5, 2019, 12:25 PM IST

ദില്ലി: വിദ്യാര്‍ത്ഥികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുക്കാനെന്ന പേരില്‍ അധ്യാപികയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ദില്ലി ജസോലയിലെ സ്കൂളിലാണ് സംഭവം. 27-കാരിയായ അധ്യാപികയുടെ പരാതിയിലാണ് പൊലീസ് പ്രിന്‍സിപ്പാള്‍ രാകേഷ് ശര്‍മയെ അറസ്റ്റ് ചെയ്തത്. 

വ്യാഴാഴ്ചയാണ് സ്കൂളിലെ പ്രിന്‍സിപ്പാള്‍ പൊലീസ് പിടിയിലാകുന്നത്.  സ്കൂള്‍ സമയം കഴിഞ്ഞും എക്സ്ട്രാ ക്ലാസ് എടുക്കുന്നതിനായി അധ്യാപികയെ  പ്രിന്‍സിപ്പാള്‍ വിളിച്ചുവരുത്തി. പ്രിന്‍സിപ്പാളിന്‍റെ മുറിയിലെത്തിയ അധ്യാപികയ്ക്ക് ഇയാള്‍ ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം നല്‍കി. അബോധാവസ്ഥയിലായ ഇവരെ പ്രിന്‍സിപ്പാള്‍ പീഡിപ്പിക്കുകയും ഇതിന്‍റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

 2017-ല്‍ നടന്ന സംഭവത്തിന് പിന്നാലെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പാള്‍ തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്നും അധ്യാപികയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 


 

Follow Us:
Download App:
  • android
  • ios