റായ്പുര്‍: ഛത്തിസ്ഗഢില്‍ ഏറെ ആരാധകരുള്ള ഫേസ്ബുക്ക് പ്രൊഫൈലായിരുന്നു നിഷാ ജിന്‍ഡാല്‍. 10000ത്തേറെ പേരാണ് നിഷയെ ഫോളോ ചെയ്തത്. വര്‍ഗീയ പോസ്റ്റുകള്‍ കാരണം ഈ ഐ ഡി പൊലീസിന് പലപ്പോഴും തലവേദനയായിരുന്നു. ഒടുവില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അധികം താമസിയാതെ തന്നെ നിഷാ ജിന്‍ഡാലിനെ പിടികൂടുകയും ചെയ്തു. 11 വര്‍ഷം എന്‍ജീനീയറിംഗ് പരീക്ഷയെഴുതി പരാജയപ്പെട്ട രവി പൂജാര്‍ എന്നയാളാണ് നിഷാ ജിന്‍ഡാല്‍ എന്ന ഫേക്ക് ഐഡിക്ക് പിന്നിലുണ്ടായിരുന്നത്.

നാട്ടിലെ ക്രമസമാധാനനിലയെ തകരാറിലാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഇയാള്‍ വ്യാജ ഐഡിയിവൂടെ ചെയ്തിരുന്നതെന്ന് ഐഎഎസ് ഓഫിസര്‍ പ്രിയങ്ക ശുക്ല പറഞ്ഞു. ഒടുവില്‍ ഇതേ അക്കൗണ്ടിലൂടെ ഇയാളുടെ വിവരങ്ങള്‍ ഇയാളെക്കൊണ്ടു തന്നെ പൊലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ പൊലീസ് നടപടിയെ അഭിനന്ദിച്ചു. ഇയാളുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനെ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായ രവി പൂജാര്‍