തന്റെ അമ്മയ്ക്ക് ഇതെല്ലാം അറിയാമെന്നും എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ അമ്മയ്ക്ക് മക്കള്‍ അനുഭവിക്കുന്ന ദുരിതം പുറത്തുപറയാന്‍ ധൈര്യമില്ലെന്നും യുവതി 

ജയ്പൂര്‍: ഇന്ത്യന്‍ റയില്‍വെ ഉദ്യോഗസ്ഥനായ പിതാവിനെതിരെ ലൈംഗിക പീഡനപരാതിയുമായി മകള്‍. രാജസ്ഥാനിവലെ കോട്ട സ്വദേശിയായ 23 കാരിയാണ് കഴിഞ്ഞ പത്തുവര്‍ഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭേംഗഞ്ജ്മാണ്ഡി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പിതാവ് വീട്ടില്‍ വച്ച് തുടര്‍ടച്ചയായി പിഡിപ്പിച്ചുവെന്നും പോസ്റ്റിംഗ് ലഭിച്ച സ്ഥലത്തുനിന്നെല്ലാം പീഡിപ്പിച്ചുവെന്നും പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പിതാവ് തന്റെ ഇളയസഹോദരിയെയും ലൈംഗികമായി പീഡിപ്പിക്കാന്‍ പലതവണ ശ്രമിച്ചുവെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നു. തന്റെ അമ്മയ്ക്ക് ഇതെല്ലാം അറിയാമെന്നും എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ അമ്മയ്ക്ക് മക്കള്‍ അനുഭവിക്കുന്ന ദുരിതം പുറത്തുപറയാന്‍ ധൈര്യമില്ലെന്നും യുവതി പറഞ്ഞു. 

യുവതിയുടെ പരാതിയില്‍ പിതാവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി പിടികൂടിയെന്നും എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. യുവതിയെ വൈദ്യപരിസോധന നടത്തി, യുവതിയുടെ മൊഴി സെപ്തംബര്‍ 28ന് മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തു.