Asianet News MalayalamAsianet News Malayalam

വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; വൈദികനെതിരെ ബലാത്സംഗ കേസ്

2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. 

rape case against priest at kozhikode
Author
Kozhikode, First Published Dec 5, 2019, 1:55 PM IST

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരെ ബലാത്സംഗ കേസ്. താമരശേരി രൂപതയിലെ വൈദീകനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. പളളിവികാരി ആയിരിക്കെ ഫാ മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി.

ഇന്നലെ വൈകീട്ടാണ് കോഴിക്കോട്ട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ 45കാരിയായ വീട്ടമ്മ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെ പരാതി നല്‍കിയത്. 2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരികെവന്നത്. വീട്ടമ്മയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാ‍ത്സംഗ കുറ്റം ചുമത്തി കേസെടുത്തു. 

സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നല്‍കിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്. ഫാ. മനോജ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതയില്‍ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലെന്നാണ് സൂചന. ഇയാള്‍ നിലവില്‍ ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണെന്ന് രൂപ നേതൃത്വം അരിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും താമരശേരി രൂപത വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയ്യാറായിട്ടില്ല.

Follow Us:
Download App:
  • android
  • ios