മരണത്തെച്ചൊല്ലി ദുരൂഹതയുയർന്ന സംവിധായകൻ സനൽകുമാർ ശശിധരന്റെ പിതൃസഹോദരിയുടെ മകൾ സന്ധ്യയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. മരണത്തിൽ അവയവക്കച്ചവട മാഫിയയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് റീ -പോസ്റ്റുമോർട്ടം നടത്തിയത്. 

ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലവും വരാനുണ്ട്. ഈ പരിശോധനാ ഫലങ്ങൾ ലഭിച്ചതിന് ശേഷമാകും തുടർനടപടികൾ. മരണത്തിൽ പരാതി ഉയർന്നതിനാൽ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല. നവംബർ ഏഴിനായിരുന്നു സന്ധ്യയുടെ മരണം. അതിനിടെ, സന്ധ്യയുടേത് മാത്രമല്ല, സമാനമായ ഒരു കേസുകളും തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷയില്ലെന്ന് ഇന്ന് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.