ഇരുപത്തേഴ് ലക്ഷത്തി നാൽപ്പത്താറായിരം രൂപയാണ് വാഹനത്തിൽ നിന്ന് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയയും കൊണ്ടാണ് പ്രതി കാറില്‍ സഞ്ചരിച്ചിരുന്നത്.

കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. തലപ്പാടിയില്‍ കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി ശിഹാബുദ്ധീനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇരുപത്തേഴ് ലക്ഷത്തി നാൽപ്പത്താറായിരം രൂപയാണ് വാഹനത്തിൽ നിന്ന് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയയും ശിഹാബുദ്ധീൻ കാറിൽ കൂടെ കൂട്ടിയിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസറഗോഡ് ഡി വൈ എസ് പിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴൽപ്പണം പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona