Asianet News MalayalamAsianet News Malayalam

സ്റ്റിറോയിഡ് അമിതമായി; നടുറോഡില്‍ അക്രമാസക്തനായ സല്‍മാന്‍ ഖാന്‍റെ മുന്‍ ബോഡിഗാര്‍ഡിനെ പൊലീസ് കീഴടക്കിയത് വലയെറിഞ്ഞ്

പത്ത് ദിവസം മുമ്പാണ് ബോഡി ബില്‍ഡറായി അനസ് ഖുറേശി സ്വദേശമായ മൊറാദാബാദിലെത്തിയത്. നാട്ടില്‍ നടന്ന ബോള്‍ ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതില്‍ ഇയാള്‍ നിരാശനായിരുന്നു. 

Salman Khan ex-bodyguard creates panic after overdose steroid
Author
Moradabad, First Published Sep 27, 2019, 12:04 PM IST

മൊറാദാബാദ്(ഉത്തര്‍പ്രദേശ്): നിരത്തില്‍ ആക്രമാസക്തനായി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ മുന്‍  അംഗരക്ഷകനെ പൊലീസ് കീഴടക്കിയത് മീന്‍പിടിക്കുന്ന വലയും കയറും ഉപയോഗിച്ച്. വ്യാഴാഴ്ച മൊറാദാബാദിലാണ് സംഭവം. സല്‍മാന്‍ ഖാന്‍റെ മുന്‍ ബോര്‍ഡിഗാര്‍ഡായിരുന്ന അനസ് ഖുറേഷി കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലി. വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. കൈയില്‍ കിട്ടിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറുകള്‍ തകര്‍ത്തു. അസാമാന്യ കരുത്തുള്ള അനസ് ഖുറേഷിയെ ആളുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് എത്തി ഏറെ നേരെ അനുനയ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് മീന്‍ പിടിക്കുന്ന വലിയ വലയും കയറും ഉപയോഗിച്ചാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. പത്ത് ദിവസം മുമ്പാണ് ബോഡി ബില്‍ഡറായ അനസ് ഖുറേഷി സ്വദേശമായ മൊറാദാബാദിലെത്തിയത്. നാട്ടില്‍ നടന്ന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതില്‍ ഇയാള്‍ നിരാശനായിരുന്നു. തുടര്‍ന്ന് അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ചു.

സ്റ്റിറോയിഡിന്‍റെ അമിത ഉപയോഗമാണ് ഇയാളുടെ മാനസിക നില തെറ്റാനും ആക്രമാസക്തനാകാനും കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ മുഗള്‍പുര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ സല്‍മാന്‍ ഖാന്‍റെ അംഗരക്ഷകരില്‍ ഒരാളായിരുന്നു. ഇപ്പോല്‍ മഹാരാഷ്ട്രയിലെ മന്ത്രിയുടെ സ്വകാര്യ അംഗരക്ഷകനാണ്. മുമ്പ് ബലാത്സംഗക്കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios