Asianet News MalayalamAsianet News Malayalam

ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ നിയമനിര്‍മാണത്തിന് സൗദി

സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് ഇല്ലാതാക്കാൻ ശക്തമായ നിയമ നിർമ്മാണം നടത്തുന്നു. ബിനാമി ബിസിനസ് പിടികൂടിയാൽ വൻ പിഴ അടക്കമുള്ള ശിക്ഷകളാണ് നടപ്പിലാക്കുന്നത്. 

saudi to make new law about benami transaction
Author
Saudi Arabia, First Published Aug 1, 2019, 12:58 AM IST

റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് ഇല്ലാതാക്കാൻ ശക്തമായ നിയമ നിർമ്മാണം നടത്തുന്നു. ബിനാമി ബിസിനസ് പിടികൂടിയാൽ വൻ പിഴ അടക്കമുള്ള ശിക്ഷകളാണ് നടപ്പിലാക്കുന്നത്. 50 ലക്ഷം റിയാൽ പിഴയും അഞ്ചു വർഷം വരെ തടവുമാണ് പരിഷ്ക്കരിക്കുന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

ബിനാമി ബിസിനസ്സ് രാജ്യത്തെയും പൗരന്മാരെയും തകർക്കുന്നതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറൽ സൽമാൻ അൽ ഹാജർ വ്യക്തമാക്കി. അതിനാൽ ബിനാമി ബിസിനസ് ഇല്ലാതാക്കാൻ ശക്തമായ നിയമ നിർമ്മാണം നടത്തും.

ഇതിനായി നിലവിലെ നിയമം പരിഷ്‌ക്കരിക്കുന്നതു അന്തിമ ഘട്ടത്തിലാണെന്നും സൽമാൻ അൽ ഹാജർ പറഞ്ഞു. ബിനാമി ബിസിനസ് നടത്തി പിടിക്കപ്പെടുന്നവർക്കുള്ള പിഴ 50 റിയാലായി ഉയർത്തും. കൂടാതെ അഞ്ചു വർഷം വരെ തടവും പരിഷ്‌ക്കരിക്കുന്ന നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

ബിനാമി ബിസിനസ് ഏറ്റവും കൂടുതൽ ചില്ലറ വ്യാപാര മേഖലയിലാണ്‌. തൊട്ടുപിന്നിൽ നിർമ്മാണ മേഖലയിലും. ചില്ലറ വ്യാപാര മേഖലയിലെ ബിനാമി ബിസിനസ്അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികൾ തൊഴിൽ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും.

മറ്റു മേഖലകളിലും സമാന പദ്ധതികൾ പ്രഖ്യാപിക്കും. നിക്ഷേപനിയമം അനുസരിച്ച് രാജ്യത്ത് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് വിദേശ നിക്ഷേപകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായും സൽമാൻ അൽ ഹാജർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios