പഞ്ചാബ്: പഞ്ചാബിലെ മാൻസ ജില്ലയിൽ‌ കൗമാരക്കാരനെ കാലുകൾ കൂട്ടിക്കെട്ടി ചുട്ടുകൊന്നു.  പതിനേഴ്കാരനായ ജസ്പ്രീത് സിം​ഗിനെയാണ് ആളൊഴിഞ്ഞ മില്ലിനുള്ളിൽ ശനിയാഴ്ച രാത്രി തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ ജഷാൻ സിം​ഗ്, ​ഗുർജിത് സിം​ഗ് എന്നിവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ജസ്പ്രീതിന്റെ സഹോദരന്റെ ബന്ധുവാണ് ജഷാൻസിം​ഗ്. രണ്ടര വർഷം മുമ്പാണ് ജസ്പ്രീതിന്റെ മൂത്തസഹോദരൻ ജഷാൻസിം​ഗിന്റെ സഹോദരിയെ വിവാഹം ചെയ്തത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.