സ്ത്രീകളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ കാട്ടി പണം തട്ടുന്നയാളെ കൊച്ചി പൊലീസ് പിടികൂടി. ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുന്ന മുവാറ്റുപുഴ സ്വദേശി സനീഷിനെയാണ് അറസ്റ്റ് ചെയ്തത്. 

കൊച്ചി: സ്ത്രീകളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ കാട്ടി പണം തട്ടുന്നയാളെ കൊച്ചി പൊലീസ് പിടികൂടി. ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുന്ന മുവാറ്റുപുഴ സ്വദേശി സനീഷിനെയാണ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനാരായായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

എറണാകുളം സ്വദേശിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സെന്ട്രല്‍ പൊലിസ് സനീഷിനെ പിടികൂടിയത്. വൈറ്റിലയില്‍ ഇയാള്‍ ടെക്സ്റ്റൈല്‍ കട നടത്തുന്നുണ്ട്. ജോലിക്കെന്ന പേരില്‍ യുവതികളെ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരം സ്വദേശിയായ ഒരു അഭിഭാഷകയുടെ സഹായവും സനീഷിന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. മരട് ,തൊടുപുഴ എന്നിവിടങ്ങളിലും സനീഷിനെതിരെ കേസ് നിലവിലുണ്ട്. വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുകളാണിവ.