കൊച്ചി: സിസ്റ്റർ അഭയ കേസിൽ ഫാദർ തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് കോടതിയിൽ പ്രോസിക്യൂഷൻ. സെഫിയും താനും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും, താനും ഒരു പച്ചയായ മനുഷ്യനാണെന്നും തെറ്റുപറ്റിയെന്നും ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതായാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നിലും ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കേസിൽ ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള പ്രോസിക്യൂഷൻ അന്തിമ വാദം സിബിഐ കോടതിയിൽ തിങ്കളാഴ്ചയും തുടരും.