അമ്മ ജോലിക്ക് പോവുന്ന സമയത്തായിരുന്നു പീഡനം. പുറത്ത് പറയാതിരിക്കാൻ ഭീഷണിയും. ഇതറിയാവുന്ന അച്ഛന്റെ സുഹൃത്തും കുട്ടിയെ പീഡിപ്പിച്ചു. 

ഇടുക്കി: സിംഗുകണ്ടത്ത് ആറാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നാം അച്ഛൻ റിമാൻഡിൽ. ഇയാളുടെ സുഹൃത്തും കുട്ടിയെ പീഡിപ്പിച്ചുണ്ട്. നാഗരാജനെന്ന ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഒരു കൊല്ലത്തോളമായി കുട്ടി മൂന്നാം അച്ഛനിൽ നിന്ന് ലൈംഗീകപീഡനത്തിന് ഇരയാവാൻ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം ശാരീരീക അസ്വസ്ഥതകളെ തുടർന്ന് അമ്മ കുട്ടിയെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. 

അമ്മ ജോലിക്ക് പോവുന്ന സമയത്തായിരുന്നു പീഡനം. പുറത്ത് പറയാതിരിക്കാൻ ഭീഷണിയും. ഇതറിയാവുന്ന അച്ഛന്റെ സുഹൃത്തും കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെയും അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാം അച്ഛനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. 

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. അച്ഛന്റെ സുഹൃത്തായ നാഗരാജൻ രാജാക്കാട് സ്വദേശിയാണ്. ജൂലൈ മാസത്തിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇപ്പോൾ നാഗരാജൻ തമിഴ്നാട്ടിലെന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ രാജാക്കാട് പൊലീസ് തുടങ്ങിക്കഴിഞ്ഞു.