കൊച്ചി: സോളാർ പീഡന പരാതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനം. ഈ മാസം 26ന് എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി നൽകാൻ പരാതിക്കാരിക്ക് സമൺസ് അയച്ചു. മുൻ മന്ത്രി എ.പി.അനിൽകുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി. കേസിൽ മൂന്നാഴ്ച മുന്പ് പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.