തമിഴ്നാട്ടില്‍ നിന്നും വിദേശരാജ്യങ്ങളില്‍ രേഖകള്‍ ഇല്ലാതെ എത്തിക്കുന്ന മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി കരുണാനിധിയിടെ ബന്ധുവാണ് അറസ്റ്റിലായ ഈശ്വരി. 

കന്യാകുമാരി: തമിഴ്നാട്ടില്‍ നടന്ന മനുഷ്യകടത്തുമായി (Human Traffic) ബന്ധപ്പെട്ട് ശ്രിലങ്കന്‍ (Srilanka) അഭയാര്‍ത്ഥിയെ കുളത്തൂപ്പുഴയില്‍ നിന്നും തമിഴ്നാട് ക്യീബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്യതു. കൊല്ലം നീണ്ടകരയില്‍ നിന്നും ഈശ്വരി വാങ്ങിയ ബോട്ട് മനുഷ്യകടത്തിന് ഉപയോഗിച്ചതായും തമിഴ് നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിടുണ്ട്.

ശ്രിലങ്കന്‍ ആഭയാര്‍ത്ഥികളെ തമിഴ്നാട്ടില്‍ നിന്നും വിദേശരാജ്യങ്ങളില്‍ രേഖകള്‍ ഇല്ലാതെ എത്തിക്കുന്ന മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി കരുണാനിധിയിടെ ബന്ധുവാണ് അറസ്റ്റിലായ ഈശ്വരി. ഇവര്‍ കഴിഞ്ഞ ഇരുവത്തിയഞ്ച് വര്‍ഷമായി കുളത്തൂപ്പുഴ പ്ലാന്‍റേഷനിലെ തൊഴിലായിയാണ്. 

കരുണാനിധിയുടെ നിര്‍ദ്ദേശ പ്രകാരം നീണ്ടകരയില്‍ നിന്നും ഈശ്വരി വാങ്ങിയ മത്സ്യ ബന്ധന ബോട്ട് രൂപമാറ്റം വരുത്തി മനുഷ്യകടത്തിന് ഉപയോഗിച്ചുവെന്ന് തമിഴ്നാട് രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തി ആറ്മാസം നീണ്ട് നിന്ന അന്വേഷണത്തിന് ഒടുവിലാണ് ഇശ്വരിയെ കന്യാകുമാരിയില്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യതത് ഗൂഡാലോചന മനുഷ്യകടത്ത് ഇന്ത്യന്‍ പാസ് പോര്‍ട്ട് നിയമങ്ങളുടെ ലംഘനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

ഈശ്വരി ഇപ്പോള്‍ കന്യാകുമാരിയിലെ ജയിലിലാണ്. ആഗസ്റ്റിലാണ് ഈശ്വരി നിണ്ടകരയില്‍ നിന്നുംഅന്‍പത് ലക്ഷം രൂപക്ക് ബോട്ട് വാങ്ങിയത്. ബോട്ട് തിരുനല്‍ വേലിയില്‍ എത്തിച്ചശേഷം സെപ്തംബറില്‍ അന്‍പത് പേരുമായി കാന‍ഡക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമേരിക്കന്‍ സൈന്യമാണ് ബോട്ട് പിടികൂടിയത്.

സംഘത്തിലുണ്ടായിരുന്നവര്‍ അമേരിക്കയില്‍ ജയിലിലാണ് തുടര്‍ന്ന് തമിഴ് നാട് ക്യൂബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ കടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത് കേസ്സില്‍ ഏഴാപ്രതിയാണ് ഈശ്വരി.