കൊച്ചി: എറണാകുളം കുന്നുകരയിൽ മാനസിക വൈകല്യമുള്ള പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കറുകുറ്റി സ്വദേശിയാണ് പിടിയിലായത്. വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോഴും രാത്രി സമയങ്ങളിലും രണ്ട് വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

 കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ ആണ് പീഡന വിവരം പുറത്തായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.