സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം കേൾക്കൽ പൂര്‍ത്തിയായി. കേസ് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിനായി മാറ്റി

ദില്ലി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം കേൾക്കൽ പൂര്‍ത്തിയായി. കേസ് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിനായി മാറ്റി. ഈമാസം 29ന് കോടതി ഉത്തരവ് പറയും. 

Add Asianetnews as a Preferred SourcegooglePreferred

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശശിതരൂര്‍ നൽകിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ യാതൊരു തെളിവും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു തരൂരിന്‍റെ വാദം.

ദില്ലിയിലെ ആഢംബര ഹോട്ടലില്‍ 2014 ജനുവരി 17നായിരുന്നു തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനാല്‍ ഇരുവരും ഹോട്ടലിലായിരുന്നു കഴിഞ്ഞിരുന്നത്.