ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 

ചെന്നൈ: തമിഴ് സിനിമ നടനും നിര്‍മ്മാതാവുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവ സ്ഥലത്ത് നിന്നും കുമരജന്‍റെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ചെന്നൈ പൊലീസ്. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിര്‍മിച്ചിരുന്നു.