സഹോദരന്‍ തിരിച്ചുവന്നപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളികേട്ട് വാതിൽ തുറന്നതേടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 

ലഖ്നൗ: സ്കൂൾ ശുചിമുറിയിൽ വച്ച് ആറുവയസുകാരിയെ പീഡിപ്പിച്ച് അധ്യാപകൻ. ഉത്തര്‍പ്രദേശിലെ തീന്‍വാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാലായത്തിലാണ് അധ്യാപകന്റെ ക്രൂരത അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ അധ്യാപകൻ. അന്നേദിവസം ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ തുടരാന്‍ പൊണ്‍കുട്ടിയോടും സഹോദരനോടും ഇയാള്‍ ആവശ്യപ്പെട്ടു. ശേഷം സഹോദരനെ അടുത്ത കടയിൽ മിഠായി വാങ്ങാൻ പറഞ്ഞയച്ചു. ഈ തക്കം നോക്കി ഇയാൾ കുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സഹോദരന്‍ തിരിച്ചുവന്നപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളികേട്ട് വാതിൽ തുറന്നതേടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശേഷം അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് 
അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്.