ഗാന്ധിന​ഗർ: വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലി നടന്ന സംഘര്‍ഷത്തില്‍ പത്തൊമ്പതുകാരന്‍ കൊല്ലപ്പെട്ടു. ഇയാളുടെ പരിക്കേറ്റ സഹോദരൻ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വിജയ് ബോര്‍കര്‍ ആണ് കുത്തേറ്റ് മരിച്ചത്.

സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനിടെ ആയിരുന്നു ആക്രമണം. നാല് അജ്ഞാതരാണ് ഇവരെ മര്‍ദിച്ചത് എന്നാണ് വിവരം. വിജയുടെ നെഞ്ചിലും സഹോദരന് കാലിനുമാണ് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നാലെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിജയിയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.