രാജസ്ഥാന്‍: രാജസ്ഥാനിൽ ഭൂമാഫിയ ക്ഷേത്ര പൂജാരിയെ ജീവനോടെ തീക്കൊളുത്തി കൊന്നു. രാജസ്ഥാനിലെ കരോളിലാണ് സംഭവം. സംഭവത്തില്‍ ഒരാൾ പിടിയിലായെന്ന് പൊലീസ് അറിയിച്ചു.

ആറ് പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്ര ഭൂമി കൈയ്യേറാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്ന് പൂജാരിയെ ആറംഗ സംഘം പെട്രോളും മണ്ണെണ്ണയും ഒഴിച്ചു കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്.