ശ്രീന​ഗർ: ജമ്മു കശ്മീരിലെ ശ്രീന​ഗറിൽ തിങ്കളാഴ്ച നടന്ന ​ഗ്രനേഡ് സ്ഫോടനത്തിൽ  പതിനഞ്ച് പേർക്ക് പരിക്കേറ്റു. ശ്രീ ന​ഗറിലെ ഹരിസിം​ഗ് ഹൈ സ്ട്രീറ്റിലാണ് സ്ഫോടനം നടന്നത്. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ കൈകളിലാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇവിടെ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. 

പരിക്കേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരാളുടെ നില ​ഗുരുതരമാണ്.  കഴിഞ്ഞ ആഴ്ച സാപോറിലുണ്ടായ സ്ഫോടനത്തിൽ പത്തൊൻപത് പേർക്ക് പരിക്കേറ്റിരുന്നു.  ഒക്ടോബർ 12ന് ഉണ്ടായ ഭീകരാക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു.