താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ കൃത്യത്തിനുപയോഗിച്ച രണ്ട് വാളുകൾ പൊലീസ് കണ്ടെടുത്തു.പ്രതികൾ തന്നെയാണ് ആയുധങ്ങൾ പൊലീസിന് കാണിച്ചു കൊടുത്തത്.
മലപ്പുറം: താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ കൃത്യത്തിനുപയോഗിച്ച രണ്ട് വാളുകൾ പൊലീസ് കണ്ടെടുത്തു. പ്രതികൾ തന്നെയാണ് ആയുധങ്ങൾ പൊലീസിന് കാണിച്ചു കൊടുത്തത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂർ അഞ്ചുടിയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്. സ്വന്തം വീടിന് സമീപത്തു വച്ച് വെട്ടേറ്റ ഇസഹാക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
ഒമ്പത് പ്രതികളുള്ള കേസിൽ നിലവിൽ മൂന്ന് പേരെയാണ് പിടികൂടിയിട്ടുള്ളത്. അബ്ദുൾ മുയീസ്, മഷൂദ്, താഹമോൻ എന്നിവരാണ് പിടിയിലായ പ്രതികൾ.പ്രതികളെല്ലാം സിപിഐഎം പ്രവർത്തകരാണ്.
നേരത്തെ ഇവിടെ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷംസുദ്ദീന് വെട്ടേറ്റിരുന്നു. ഷംസുദ്ദീന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് പിടിയിലായ പ്രതികൾ.കൊലപാതകം നടത്തിയ രീതി ഉൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമാവാൻ ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
