പരാതി നൽകാനെത്തി, യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്തു
സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്.

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രയാഗ് രാജില്‍ പരാതി നൽകാനെത്തിയ ദലിത് യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയായിരുന്നു പീഡനം. തന്നെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാക്കൾക്കെതിരായി പരാതി നൽകാനായി ജംഗായി പോലീസ് ഔട്ട്പോസ്റ്റിലെത്തിയതായിരുന്നു യുവതി. ഔട്ട്പോസ്റ്റ് ചുമതലയുള്ള എസ് ഐ സുധീർ കുമാർ പാണ്ഡേ യുവാക്കളെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്ന വ്യാജേന യുവതിയെ കാറിൽ കയറ്റി തുടർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സെപ്റ്റംബർ 21നാണ് സംഭവം. അന്വേഷണ വിധേയമായി ഉദ്ദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തു. ഇയാൾ ഒളിവിലാണ്. കേസിൽ അന്വേഷണം പുരോമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.