Asianet News MalayalamAsianet News Malayalam

യുവാവിനെ ആക്രമിച്ച കേസ്; മൂന്ന് പേര്‍ പിടിയില്‍

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒരു സംഘം ആളുകൾ ചേര്‍ന്ന് മഞ്ഞപ്ര സ്വദേശിയായ ഗോൾബിനെ ആക്രമിച്ചത്. പ്രതികൾ മറ്റൊരു വീട് ആക്രമിച്ച സംഭവം പൊലീസിനെ അറിയിച്ചതിലുള്ള പ്രതികാരമായായിരുന്നു ആക്രമണം.

three arrested in man attacked case
Author
Kochi, First Published Apr 13, 2021, 1:25 AM IST

കൊച്ചി: എറണാകുളം കാലടിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. മറ്റൂര്‍ സ്വദേശികളായ ക്രിസ്റ്റിൻ, ആഷിക്, സേവ്യര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒരു സംഘം ആളുകൾ ചേര്‍ന്ന് മഞ്ഞപ്ര സ്വദേശിയായ ഗോൾബിനെ ആക്രമിച്ചത്.

പ്രതികൾ മറ്റൊരു വീട് ആക്രമിച്ച സംഭവം പൊലീസിനെ അറിയിച്ചതിലുള്ള പ്രതികാരമായായിരുന്നു ആക്രമണം. സംഭവ ദിവസം തന്നെയാണ് പ്രതികൾ സമീപത്തെ വീടിന്‍റെ ജനൽ ചില്ലുകൾ തകർക്കുകയും മുറ്റത്ത് ഉണ്ടായിരുന്ന രണ്ട് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തത്.

പ്രതികളെ ഒളിവില്‍ കഴിയാൻ സഹായിച്ച ടോണി, റെജി എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസിൽ കൂടുതൽ പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളം റൂറൽ എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios