കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. എമ്പേറ്റ് സ്വദേശികളായ 62കാരനായ വാസു, കുഞ്ഞിരാമൻ, മോഹനൻ എന്നിവരാണ് പിടിയിലായത്. 

ഡ്രൈവറായ വാസു മൂന്ന് വർഷം മുമ്പാണ് കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത്. പിന്നീട്  കുഞ്ഞിരാമനും, മോഹനനും പല സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു. കഴിഞ്ഞ മാസമാണ് അവസാനമായി പീഡനം നടന്നത്. 

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധു കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.