തൃശ്ശൂര്‍: കുന്ദംകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവതി പൊലീസ് പിടിയിൽ. പെരുമ്പിലാവ് സ്വദേശി ശ്രീദേവി ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വന്ന് വില്പന നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവംസ രാവിലെയാണ് ലെ പെരുമ്പിലാവിൽ വച്ച് ശ്രീദേവി പോലീസ് പിടിയിൽ ആയത്.

കഴിഞ്ഞ രണ്ടു മാസത്തോളമായി ശ്രീദേവി പോലീസ് നിരീക്ഷണത്തിലായിരുന്നു. പത്തിലേറെ തവണ ഇവര്‍ തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് നാട്ടിൽ എത്തിച്ചിട്ടുണ്ട്. നീലച്ചടയന്‍ വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് കൊണ്ടുവരുന്നത്. പൊലീസ് പിടിച്ചെടുത്ത ആറ് കിലോ കഞ്ചാവിന് വിപണിയിൽ 6 ലക്ഷത്തോളം രൂപ വരും.

തമിഴ്‌നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് ചെറിയ ചെറിയ പാക്കറ്റുകള്‍ ആക്കി വയ്ക്കുന്നതാണ് ഇവരുടെ രീതി. കുന്ദംകുളം കേന്ദ്രീകരിച്ച് ഒട്ടേറെപ്പേര്‍ ഇവരുടെ കീഴില്‍ വിതരണക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്തെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിചാണ് വില്പന നടക്കുന്നത്.