Asianet News MalayalamAsianet News Malayalam

ടിക്‌ ടോക്‌ താരം മോഷണക്കേസില്‍ അറസ്‌റ്റില്‍

ഇരുപത്‌ പവനോളം സ്വര്‍ണവും 4.75 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണും മോഷണം പോയെന്ന ദമ്പതികളുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ്‌ അഭിമന്യു പിടിയിലായത്‌

TikTok Star With 9.18 Lakh Followers Arrested For Robbing
Author
Mumbai, First Published Jun 8, 2019, 11:00 AM IST

മുംബൈ: ടിക്‌ ടോക്‌ വീഡിയോകളിലൂടെ താരമായി മാറിയ യുവാവ്‌ മോഷണക്കേസില്‍ അറസ്‌റ്റിലായി. അഭിമന്യു ഗുപ്‌ത എന്ന കുര്‍ല സ്വദേശിയാണ്‌ ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പിടിയിലായത്‌. ടിക്‌ ടോകില്‍ ഒമ്പത്‌ ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ്‌ അഭിമന്യു.

ഇരുപത്‌ പവനോളം സ്വര്‍ണവും 4.75 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണും മോഷണം പോയെന്ന ദമ്പതികളുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ്‌ അഭിമന്യു പിടിയിലായത്‌. ജൂഹു സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌ പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചു. ഈ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്‌താണ്‌ പ്രതി അഭിമന്യു ആണെന്ന്‌ പൊലീസ്‌ തിരിച്ചറിഞ്ഞത്‌.

നാല്‌ മാസത്തെ അന്വേഷണത്തിനൊടുവിലാണ്‌ അഭിമന്യുവിനെ പിടികൂടാനായത്‌. മോഷണവസ്‌തുക്കള്‍ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ അഭിമന്യു കുറ്റം സമ്മതിച്ചിട്ടുണ്ട്‌. സ്വര്‍ണവും ഫോണും ഒരു സുഹൃത്തിന്‌ നല്‍കിയതായാണ്‌ അഭിമന്യു മൊഴി നല്‌കിയിരിക്കുന്നത്‌. അഞ്ചോളം കേസുകളില്‍ അഭിമന്യു പ്രതിയാണെന്നും പൊലീസ്‌ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios