Asianet News MalayalamAsianet News Malayalam

വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ടി ആര്‍ എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

വനവത്കരണ യജ്ഞത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ ട്രാക്ടറിന് മുകളില്‍ നിന്ന് ജനങ്ങളോട് കാര്യങ്ങള്‍ വിശദമാക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. 

trs members beat woman forest range officer
Author
Hyderabad, First Published Jun 30, 2019, 4:07 PM IST

ഹൈദരാബാദ്: വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് തെലങ്കാന രാഷ്ട്ര സമിതി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. തെലങ്കാന സര്‍ക്കാരിന്‍റെ വനവ്തകരണ പദ്ധതികളുടെ ഭാഗമായി എത്തിയ  വനം വകുപ്പ് ഉദ്യോഗസ്ഥരെ ടി ആര്‍ എസ് നേതാവും അണികളും കര്‍ഷകരും ഉള്‍പ്പെടുന്ന ജനക്കൂട്ടം മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തില്‍ വനവത്കരണ യജ്ഞത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ ട്രാക്ടറിന് മുകളില്‍ നിന്ന് ജനങ്ങളോട് കാര്യങ്ങള്‍ വിശദമാക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആള്‍ക്കൂട്ടം വലിയ വടികള്‍ കൊണ്ട് ഉദ്യോഗസ്ഥരെ  അടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍  എ എന്‍ ഐ പുറത്തുവിട്ടിരുന്നു. 

ഗുരുതരമായ പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥയെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ടി ആര്‍ എസ് എം.എല്‍.എ എ .കെ കണ്ണപ്പയുടെയും സഹോദരന്‍ കൃഷ്ണറാവുവിന്‍റെയും നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് എ എന്‍ ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios