വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് തമിഴ്‌നാട്ടിൽ നിന്നും വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് കുമളി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. 

കുമളി: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് തമിഴ്‌നാട്ടിൽ നിന്നും വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് കുമളി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയ വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി മാണിക് സുമനെ അറസ്റ്റ് ചെയ്തു. 

അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് ചെക്ക്‌പോസ്റ്റുകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ട്. ഇത് മുതലെടുത്താണ് മാണിക് സുമൻ കഞ്ചാവുമായി എത്തിയത്. കഞ്ചാവുമായി കോട്ടയത്തേക്കു പോകാനായിരുന്നു പദ്ധതി എന്ന് പിടിയിലായ മാണിക് സുമൻ മൊഴി നൽകിയിട്ടുണ്ട്.

വാഹനം കസ്റ്റഡിയില്‍ എടുത്ത എക്സൈസ് പിടിച്ചെടുത്ത വാഴക്കുലകൾ ലേലം ചെയ്തു. മാണിക് സുമന്‍ നേരത്തെ ആന്ധ്രപ്രദേശില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സമയത്തും ഇയാൾ കഞ്ചാവ് കടത്തിയിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona