ഇരയായ പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അരുൺലാലും, മൂന്നാം ക്ലാസ് മുതൽ അരുൺ ലാലിന്റെ അച്ഛൻ സന്തോഷും നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. 

കോഴിക്കോട്: കുറ്റ്യാടിയിൽ പതിനൊന്നു വയസുകാരിയെ നിരന്തരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അച്ഛനും മകനും അറസ്റ്റിൽ. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മൽ ലക്ഷം വീട് കോളനിയിയിലെ സന്തോഷ് (48) മകൻ അരുൺലാൽ (അപ്പു -22) എന്നിവരാണ് പിടിയിലായത്. കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഇരയായ പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അരുൺലാലും, മൂന്നാം ക്ലാസ് മുതൽ അരുൺ ലാലിന്റെ അച്ഛൻ സന്തോഷും നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്തപ്പോൾ വീട്ടിൽ വച്ചും. അല്ലാത്ത സമയങ്ങളിൽ തൊട്ടടുത്ത കാട്ടിലേക്ക് കൊണ്ട് പോയും സ്വന്തം വീട്ടിൽ വച്ചും സന്തോഷ് നിരന്തരമായി കുട്ടിയെ പീഡനത്തിരയാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിൽ ഹാജരാക്കി റിമാന്റ് ചെയ്തു.