ബംഗളൂരില്‍ നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കള്‍ തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ്. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോടില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. കാട്ടാക്കട സ്വദേശിയായ ഇന്‍ഫര്‍ മുഹമ്മദ് (27) പാപ്പനംകോട് സ്വദേശി സുധി (33) എന്നിവരാണ് പിടിയിലായത്. ആന്റി നെര്‍ക്കോട്ടിക് സെലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 

ബംഗളൂരില്‍ നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കള്‍ തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍ എന്നും ഇവര്‍ക്കെതിരെ മുമ്പും സമാനമായ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഈരാറ്റുപുറത്ത് ഇടനിലക്കാര്‍ക്ക് ലഹരിവസ്തു വിതരണം ചെയ്യാന്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് ലഹരി വസ്തുവിന് പുറമേ നൂറോളം സിറിഞ്ചുകള്‍, ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവയും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ ലക്ഷങ്ങള്‍ വില വരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കെ ഫോൺ അഴിമതി എഐ ക്യാമറയേക്കാൾ വലുത്; ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ

YouTube video player