സ്ഫോടക വസ്തുകളിൽ ഉപയോഗിക്കുന്ന വെടിമരുന്നുമായി രണ്ട് ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ.
കൊച്ചി: സ്ഫോടക വസ്തുകളിൽ ഉപയോഗിക്കുന്ന വെടിമരുന്നുമായി രണ്ട് ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. സംഷുൾ ഇസ്ളാം, സമീറുൾ ഇസ്ളാം എന്നിവരാണ് പിടിയിലായത്. കൊച്ചി പുല്ലേപ്പടിയിൽ നിന്നാണ് ഇവരെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പിടിച്ചെടുത്ത വസ്തുക്കൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്
