ശിവ്പുരി(മധ്യപ്രദേശ്): പൊതു സ്ഥലത്ത് മലവിസര്‍ജനം നടത്തിയെന്നാരോപിച്ച് ദലിത് കുട്ടികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭവ്കേദി ഗ്രാമത്തിലാണ് സംഭവം. രോഷനി(12), അവിനാഷ്(10) എന്നീ കുട്ടികളാണ് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ കുട്ടികള്‍ ഭവ്കേദി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുന്നില്‍ മലവിസര്‍ജനം നടത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിര്‍സോദ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആര്‍ എസ് ധകഡ് പറഞ്ഞു.