Asianet News MalayalamAsianet News Malayalam

കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ്: കോട്ടക്കലിൽ രണ്ട് പേര്‍ അറസ്റ്റില്‍

കൊവിഡ് ബാധിച്ച വിദ്യാർഥികളുമായി സമ്പർക്കം പുലർത്തിയവരും മറ്റു കുട്ടികളുമായി ഇടപഴകിയിരുന്നതായും അധികൃതർ കണ്ടെത്തി. 

two held for conducting tuition class violating covid protocol arrested
Author
Kottakkal, First Published Apr 29, 2021, 9:42 AM IST

കോട്ടക്കൽ: കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടക്കൽ പറമ്പിലങ്ങാടിയിലെ യൂണിവേഴ്‌സൽ സെന്റർ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ നടത്തിയ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തിയെന്നാണ് കണ്ടെത്തിയത്. 

കൊവിഡ് ബാധിച്ച വിദ്യാർഥികളുമായി സമ്പർക്കം പുലർത്തിയവരും മറ്റു കുട്ടികളുമായി ഇടപഴകിയിരുന്നതായും അധികൃതർ കണ്ടെത്തി. സംഭവത്തിൽ കഴിഞ്ഞ ദിവസം കലക്ടർ, ഡി എംഒ, സി ഡബ്യു സി ചെയർമാൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.  സെന്ററിലെ മുഴുവൻ കുട്ടികളെയും വീട്ടിലേക്ക് പറഞ്ഞ് വിടാൻ പോലീസ് നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ മാനേജരടക്കം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടക്കൽ സി ഐ എം സുജിത്ത് പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios