മേരിഹില്ലിന് സമീപത്തെ സിസിടിവിയിലാണ് നായയെ ഇരുചക്രവാഹനത്തില്‍ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്

ഇരുചക്ര വാഹനത്തില്‍ കെട്ടിയിട്ട് നായയെ റോഡിലൂടെ കിലോമീറ്ററുകള്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അടക്കം രണ്ടുപേരാണ് പിടിയിലായത്. കര്‍ണാടകയിലെ മംഗലുരുവിലാണ് സംഭവം. നായ ചെരിപ്പ് നശിപ്പിച്ചതില്‍ പ്രകോപിതരായായിരുന്നു ഈ ക്രൂരത. മേരിഹില്ലിന് സമീപത്തെ സിസിടിവിയിലാണ് നായയെ ഇരുചക്രവാഹനത്തില്‍ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഇതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. കര്‍ണാടക മഹാമാരി ആക്ട്, മൃഗങ്ങള്‍ക്കെതിരായ ക്രൂരത എന്നിവയ്ക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ അനാവശ്യമായി കറങ്ങി നടന്നതിനാണ് മഹാമാരി ആക്ട് ചുമത്തിയിരിക്കുന്നത്. കാല്‍പ്പാദത്തിന് ഗുരുതരപരിക്കേറ്റ് രക്തം ഒലിപ്പിച്ച നിലയില്‍ സിസിടിവിയില്‍ കണ്ടെത്തിയ നായയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മൃഗാവകാശ പ്രവര്‍ത്തകരുള്ളത്. ഇതിനായി പ്രദേശവാസികളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona